Mon. Dec 23rd, 2024
ഗോവ:

ഐ.എസ്.എൽ; ഗോവ സെമിയിൽ സ്ഥാനമുറപ്പിച്ചു. ഹൈദരാബാദ് എഫ്.സിയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്ക് തകര്‍ത്തോടെ ഐഎസ്എല്‍ ആറാം സീസൺ സെമിഫൈനലിൽ എഫ്.സി ഗോവ സ്ഥാനമുറപ്പിച്ചു. ആദ്യ പകുതിയില്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിലായിരുന്ന ഗോവ രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ കൂടി നേടുകയായിരുന്നു. ഇതോടെ എഫ്.സി ഗോവ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.  ആറു പോയന്റ് മാത്രമുള്ള ഹൈദരാബാദ് അവസാന സ്ഥാനത്താണ്.