Thu. Dec 19th, 2024
ന്യൂ ഡൽഹി:

രാജ്യത്ത് സര്‍വീസ് മേഖല വളര്‍ച്ച പ്രാപിക്കുന്നതായി റിപ്പോര്‍ട്ട്. മാന്ദ്യത്തിനിടയിലും സര്‍വീസ് മേഖല റെക്കോര്‍ഡ് വളര്‍ച്ചയിലൂടെയാണ് ഇപ്പോള്‍ മുന്നേറ്റം നടത്തുന്നത്. പുതിയ തൊഴില്‍ സാധ്യത ഈ മേഖലയില്‍ വളര്‍ന്നുവരികയും, സേവന മേഖലയിലെ ബിസിനസ് രംഗം കൂടുതല്‍ വളര്‍ച്ചയിലേക്കെത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.  സേവന മേഖല ജനുവരി മാസത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി. ഏഴ് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണത്.