Mon. Dec 23rd, 2024
സിറിയ:

സിറിയയിൽ  അഭ്യന്തര യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്ത് നിന്ന് പൗരന്മാർ കൂട്ടത്തോടെ പലായനം ചെയ്യുന്നു. സിറിയയിലെ അവസാനത്തെ വിമത കേന്ദ്രമായ ഇദ്ലിബില്‍ ആക്രമണങ്ങൾ ശക്തമായതോടെയാണ് ആളുകൾ ടർക്കിഷ് അതിർത്തിയിലേക്ക് പലായനം ചെയ്യുന്നത്.  ഡിസംബർ 1 മുതൽ മാത്രം 52 ലക്ഷം ആളുകളാണ് കിടപ്പാടം ഉപേക്ഷിച്ച് പോയത്.  ഒൻപതുവർഷത്തിനിടയിലെ ഏറ്റവുംവലിയ കുടിയോഴിപ്പിക്കലിനാണ് പ്രദേശം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.