Tue. Dec 2nd, 2025
ന്യൂ ഡൽഹി:

യുഡിഎഫ് കണ്‍വീനറും ചാലക്കുടി എംപിയുമായ ബെന്നി ബഹനാനെ അഭിനന്ദിച്ച് ബോളിവുഡ് നടി സ്വരഭാസ്കര്‍. പാർലമെൻറിൽ വെച്ച് കേന്ദ്ര സർക്കാരിനെക്കൊണ്ട് ലവ് ജിഹാദ് വിഷയത്തിന്റെ സത്യാവസ്ഥ പറയിപ്പിച്ചതിനാണ് സ്വര ഭാസ്കർ അഭിനന്ദനവുമായി എത്തിയത്.  ദില്ലി തെരഞ്ഞെടുപ്പ് സമയത്ത് താങ്കള്‍ കേന്ദ്രത്തെക്കൊണ്ട് സത്യം പറയിച്ചതിന് നന്ദി ഉണ്ടെന്ന് സ്വര ട്വിറ്ററിൽ കുറിച്ചു. കേരളത്തില്‍ ഇതുവരെ ലൗ ജിഹാദ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെൻറിൽ വ്യക്തമാക്കിയിരുന്നു.