Mon. Dec 23rd, 2024
കൊച്ചി:

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ലാലും കുടുംബവും കൊച്ചിയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകി. ലാലിന്റെ മകൻ സംവിധാനം ചെയ്ത സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടത്.  കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.  കേസിൽ സിനിമാ മേഖലയിൽ നിന്നടക്കം 136 സാക്ഷികളെ ആദ്യ ഘട്ടത്തിൽ വിസ്തരിക്കും. ഫോറൻസിക് പരിശോധനാ  ഫലങ്ങൾ ലഭിച്ച ശേഷം നടിയുടെ ക്രോസ് വിസ്താരം ആരംഭിക്കും.