വാഷിംഗ്‌ടൺ:
ലോകബാങ്ക് ചീഫ് എക്കണോമിസ്റ്റായ പെനലോപ്പി കോജിയാനോ ഗോള്‍ഡ്ബര്‍ഗ് രാജിവെക്കാന്‍ തീരുമാനിച്ചു. മാര്‍ച്ച് 1ന് സ്ഥാനമൊഴിയുമെന്നും, യേല്‍ യൂണിവേഴ്സിറ്റിയില്‍ അദ്ധ്യാപികയായി സേവനമനുഷ്ടിക്കാനാണ് തീരുമാനമെന്നും രാജിസന്നദ്ധത അറിയിച്ച് ഗോള്‍ഡ്ബര്‍ഗ് അയച്ച കത്തില്‍ പറയുന്നു. സ്ഥിര നിയമനമുണ്ടാകുന്നത് വരെ റിസര്‍ച്ച് ഡയറക്ടര്‍ ആര്‍ട് ക്രായ് ചീഫ് എക്കണോമിസ്റ്റായി പ്രവര്‍ത്തിക്കുമെന്ന് ലോക ബാങ്ക് പ്രസിഡണ്ട് ഡേവിഡ് മാല്‍പാസ് പറഞ്ഞു.