Mon. Dec 23rd, 2024
തിരുവനന്തപുരം:

തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജന ബില്ല് ഇന്ന് നിയമസഭ പരിഗണിക്കും. പഞ്ചായത്ത് വാര്‍ഡ് വിഭജനത്തിന്‍റെയും മുന്‍സിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും വാര്‍ഡ് വിഭജനം സംബന്ധിച്ച ബില്ലുകള്‍ പ്രത്യേകമായാണ് നിയമസഭയുടെ പരിഗണനക്കു വരിക. ക്രിസ്ത്യന്‍ സഭകളിലെ ശവസംസ്കാര തര്‍ക്കം പരിഹരിക്കാനുള്ള ബില്ലും സഭ പരിഗണിക്കും. സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് നിയമസഭയില്‍ വരും. തദ്ദേശ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ ഇന്നത്തെ ചര്‍ച്ചക്ക് ശഷം സബ്ജക്ട് കമ്മിറ്റിക്ക് വിടും.ബജറ്റ് കഴിഞ്ഞുള്ള ദിവസങ്ങളില്‍ ബില്ല് പാസാക്കാനാണ് തീരുമാനം