Wed. Jan 22nd, 2025
ഭൂട്ടാൻ:

ഇന്ത്യ, ബംഗ്ളാദേശ്, മാലദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ചെലവ് വർധിപ്പിക്കാൻ ഭൂട്ടാൻ ഔദ്യോഗികമായി തീരുമാനിച്ചു. ഇത് സംബന്ധിച്ച പ്രമേയം ഭൂട്ടാൻ പാർലമെന്റ് പാസാക്കി. ഇനിമുതൽ രാജ്യം സന്ദർശിക്കുന്ന ഇന്ത്യക്കാരിൽ നിന്ന്  ‘സുസ്ഥിര വികസന’ ഫീസ് എന്ന പേരിൽ ദിവസേന 1200 രൂപ വീതം വാങ്ങും. അഞ്ചുവയസ്സുവരെയുള്ള കുട്ടികളെ ചാർജ്ജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.