Mon. Dec 23rd, 2024
ന്യൂഡൽഹി:

മതാചാരങ്ങളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ വിശാല ബഞ്ചിന് വിട്ട ശബരിമല പുനഃപരിശോധന ഹരജിയിലെ വിധിയുടെ നിയമസാധുത സുപ്രീം കോടതി ഇന്ന് പരിശോധിക്കും. ‌മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ വിധി നിയമപരമായി നിലനില്‍ക്കില്ലെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍റെ വാദം മുഖലിലക്കെടുത്താണ് കോടതി തീരുമാനം. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ അധ്യക്ഷനായ ഒന്‍പതംഗ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്.  മറ്റ് നിയമപ്രശ്നങ്ങളുടെ കൂട്ടത്തില്‍ ഈ പ്രശ്നം കൂടി ഉള്‍പ്പെടുത്താമെന്നായിരുന്നു കോടതി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ശബരിമല പുനഃപരിശോധന വിധിയിലെ ‌നിയമസാധുത പരിശോധിച്ച ശേഷം മാത്രമേ മറ്റ് നിയമപ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുള്ളൂവെന്ന് പിന്നീട് കോടതി തിരുത്തി. ‌ഇത് വ്യക്തമാക്കി കോടതി ഇന്നലെ നോട്ടീസുമിറക്കിയിരുന്നു.