Wed. Jan 22nd, 2025
വാഷിംഗ്ടൺ:

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ നടന്ന സെനറ്റിലെ അതിവേഗ വിചാരണ അവസാനിച്ചു. ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 2 .30 ന് വോട്ടെടുപ്പ് നടക്കും. 100 അംഗ സെനറ്റിൽ  67 പേരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ ട്രംപിനെ പുറത്താക്കാനാകൂ. എന്നാൽ അതിനുള്ള സാധ്യത കാണുന്നില്ലെന്നാണ് യു എസ് വൃത്തങ്ങൾ പറയുന്നത്.  ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 പേരുടെ പിന്തുണയുണ്ട്. അതേസമയം, പ്രതിപക്ഷമായ ഡെമോക്രാറ്റിക്ക് പാർട്ടിയ്ക്ക് 47 പേരുടെ പിന്തുണമാത്രമേയുള്ളു.