Sun. Jan 19th, 2025
ബോംബെ:

ഏഷ്യന്‍ വിപണികളുടെ ചുവടുപിടിച്ച്‌ രാജ്യത്തെ ഓഹരി സൂചികകളിലും നേട്ടംതുടരുന്നു. സെന്‍സെക്‌സ് 100ലേറെ പോയന്റ് ഉയര്‍ന്നു. നിഫ്റ്റിയാകട്ടെ പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി മുപ്പത്തി ഒന്നിലെത്തി.  അവന്യു സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഹരി വില നാലുശതമാനമുയര്‍ന്ന് 2346 ലെത്തി. യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, വേദാന്ത, ഐഒസി, വിപ്രോ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.കൊറോണ ചൈനയെ വ്യാപകമായി ബാധിച്ചെങ്കിലും ഏഷ്യന്‍ സൂചികകളുടെ കരുത്ത് ചോര്‍ത്താനായില്ല.