Fri. Nov 22nd, 2024

എറണാകുളം:

സംസ്ഥാനത്തെ സ്വാകര്യ ആശുപത്രി ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ ദ്വിദിന സത്യാഗ്രഹത്തില്‍ നിരവധി ജീവനക്കാര്‍ പങ്കെടുത്തു. കേരള സ്റ്റേറ്റ് പ്രെെവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍റെ നേതൃത്വത്തില്‍ ഫെബ്രുവരി നാലിനാണ് സത്യാഗ്രഹം തുടങ്ങിയത്.

ഹെെക്കോടതി ജങ്ഷനില്‍ നടത്തിയ സത്യാഗ്രഹസമരത്തില്‍ എല്ലാ ജില്ലകളിലെയും ആശുപത്രികളില്‍ നിന്നും രണ്ട് പേര്‍ വീതമാണ് പങ്കെടുത്തത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനം എല്ലാ ആശുപത്രികളും ലഭ്യമാക്കുക എന്നതാണ് സമരത്തിന്‍റെ പരമപ്രധാനമായ ലക്ഷ്യം.

ഹെെക്കോടതിയും സര്‍ക്കാരും വിഷയത്തില്‍ എത്രയും പെട്ടന്ന് ഇടപെടണമെന്നാണ് ഞങ്ങളുടെ ആവശ്യമെന്ന്  കേരള സ്റ്റേറ്റ് പ്രെെവറ്റ് ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. എം അനില്‍ കുമാര്‍ പറഞ്ഞു.

ലാബ്, ബ്ലഡ് ബാാങ്ക് തുടങ്ങിയവയിലെ ജീവനക്കാര്‍ക്ക് മറ്റൊരു മിനിമം വേതന ഉത്തരവ് ഇറക്കണെമെന്നാണ് മറ്റൊരു ആവശ്യം. ആശുപത്രി മേഖലയിലെ കരാര്‍ വത്കരണവും ചൂഷണവും ആവസാനിപ്പിക്കുക, ആശുപത്രി മേഖലയ്കക് മാത്രമായി ഹോസ്പിറ്റല്‍ എംപ്ലോയീസ് ആക്ട് അടിയന്തിരമായി രൂപീകരിക്കുക തുടങ്ങിയവയണ് മറ്റ് ആവശ്യങ്ങള്‍.

ഈ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ജീവനക്കാരുടെ തീരുമാനം.

By Binsha Das

Digital Journalist at Woke Malayalam