Mon. Dec 23rd, 2024
 തിരുവനന്തപുരം:

ഡബ്ല്യൂ സി സി എന്ന സംഘടന വന്ന ശേഷം സിനിമ എന്ന വര്‍ക്ക് സ്‌പേസിലെ സുരക്ഷയുടെ കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് നടി പാർവതി തിരുവോത്ത്. 2014ല്‍ താരസംഘടനയായ അമ്മയിൽ  സാനിട്ടേഷന്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ തനിക്ക് ‘ബാത്‌റൂം പാര്‍വതി’ എന്ന ഇരട്ടപ്പേര് വീണു എന്നും താരം പറയുന്നു. ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ടെന്നും  പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുത് എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങൾ തുറന്ന് പറയുന്നതെന്നും താരം കൂട്ടിച്ചേർത്തു.