Mon. Dec 23rd, 2024
വാഷിംഗ്ടൺ:

പ്രശസ്ത ഹോളിവുഡ് താരം  നിക്കോളാസ് കേജ് അഭിനയിക്കുന്ന മെറ്റാ-മൂവി ‘ദി അൺബ്രേക്കബിൾ വെയ്റ്റ് ഓഫ് മാസ്സീവ് ടാലന്‍റ്’ 2021 മാർച്ച് 19 ന് റിലീസ് ചെയ്യും. ഒരു ഹോളിവുഡ് നടനെന്ന നിലയിൽ സ്വന്തം ജീവിതത്തെ കഥാപാത്രമായാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. ക്വെന്റിൻ ടരാന്റീനോ സിനിമയിൽ ഒരു വേഷം നേടാൻ താരം കഷ്ടപ്പെടുന്നതും കടക്കെണിയിൽ പെടുന്നതും  സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്ന് ദി ഹോളിവുഡ് റിപ്പോർട്ടർ പറയുന്നു.