Wed. Jan 22nd, 2025
കാലിഫോർണിയ:

ഗൂഗിള്‍ സെര്‍ച്ച്‌ വഴി ഇനി മൊബൈല്‍ റീച്ചാര്‍ജ് ചെയ്യാം. ജിയോ, വോഡഫോണ്‍- ഐഡിയ, ബിഎസ്‌എന്‍എല്‍, എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് കണക്ഷനുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിലെ റീച്ചാര്‍ജ് സൗകര്യം പ്രയോജനപ്പെടുത്താൻ സാധിക്കും. വിവിധ റീച്ചാര്‍ജ് നിരക്കുകള്‍ കണ്ടെത്താനും റീച്ചാര്‍ജ് ചെയ്യാനുമെല്ലാമുള്ള സൗകര്യവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഗൂഗിള്‍ സെര്‍ച്ച്‌ ഉപയോഗിച്ച്‌ റീച്ചാര്‍ജ് ചെയ്യാനായി ഗൂഗിള്‍ ഓപ്പണ്‍ ചെയ്ത് പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജ് എന്ന് സെര്‍ച്ച്‌ ചെയ്തു വരുന്ന വിവരങ്ങൾ നൽകിയാൽ വേഗത്തിൽ റീചാർജ് ചെയ്യാൻ സാധിക്കും.