Fri. Apr 11th, 2025
ബ്രിട്ടൻ:

ദക്ഷിണേന്ത്യയിൽ കുട്ടികളെ കടത്തുന്നതിനെതിരെ പോരാടാനായി ബ്രിട്ടൻ ചാൾസ് രാജകുമാരന്റെ നേതൃത്വത്തിലുള്ള  ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിന്റെ അംബാസഡറായി യുഎസ് പോപ്പ് ഗായിക കാറ്റി പെറിയെ തിരഞ്ഞെടുത്തു. കുട്ടികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ അംബാസഡർ കൂടിയായ പെറി നവംബറിൽ ഇന്ത്യ സന്ദർശനത്തിനിടെ മുംബൈയിൽ നടന്ന യോഗത്തിൽ അവതരിപ്പിച്ച പദ്ധതികളാണ് ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റിനെ ആകർഷിച്ചത്. കുട്ടികളുടെ സംരക്ഷണ ഫണ്ടിന്റെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടതിനും ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് ദക്ഷിണേഷ്യയിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഭാഗമാകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്നും ഗായിക പറഞ്ഞു.