Wed. Jan 22nd, 2025
തിരുവനന്തപുരം:

ത​​​ദ്ദേ​​​ശ​​​സ്ഥാ​​​പ​​​ന ക​​​രാ​​​റു​​​കാ​​​രു​​​ടെ ഡി​​​സം​​​ബ​​​ര്‍ 31വ​​​രെ​​​യു​​​ള്ള അ​​​ഞ്ചു​​​ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ​​​യു​​​ള്ള ബി​​​ല്ലു​​​ക​​​ള്‍ ഫെബ്രുവരി പ​​​ത്തി​​​ന​​​കം കൊ​​​ടു​​​ത്തു തീ​​​ര്‍​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ​​​തോ​​​മ​​​സ് ഐ​​​സ​​ക് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ബി​​​ല്ലു​​​ക​​​ള്‍ മാ​​​റാ​​​ത്ത​​​തി​​​നാ​​​ല്‍ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ പു​​​തി​​​യ ക​​​രാ​​​റു​​​ക​​​ള്‍ ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ആ​​​രും ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്നും ഇ​​​തു ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ ക​​​ടു​​​ത്ത പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​ക്കി​​​യെ​​​ന്നും ആ​​​രോ​​​പി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷ​​​വും ബി​​​ജെ​​​പി​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ നി​​​ന്ന് ഇ​​​റ​​​ങ്ങി​​​പ്പോ​​​യിരുന്നു.അ​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ലു​​​ള്ള ബി​​​ല്ലു​​​ക​​​ള്‍ ഡി​​​സ്കൗ​​​ണ്ട് ചെ​​​യ്തു ന​​​ല്‍​​​കു​​​ന്ന​​​തു വൈ​​​കി​​​യ​​​ത് സോ​​​ഫ്റ്റ്വെ​​​യ​​​ര്‍ ത​​​ട​​​സം മൂ​​​ല​​​മാണെന്നും ഡിസ്കൗ​​​ണ്ടിം​​​ഗ് ഉ​​​ത്ത​​​ര​​​വ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യി​​​രു​​​ന്നുവെന്നും മന്ത്രി പറഞ്ഞു.