Mon. Dec 23rd, 2024
കൊച്ചി:

കടമക്കുടി പഞ്ചായത്തിലെ ശുദ്ധജലക്ഷാമം 10 ദിവസത്തിനകം പരിഹരിക്കുമെന്നു വാട്ടർ അതോറിറ്റി അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ചു പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ കാര്യാലയത്തിനു മുന്നിൽ റിലേ സമരം ആരംഭിച്ചു. മാസങ്ങളോളമായി വെള്ളം ലഭിക്കാതായതോടെ പഞ്ചായത്ത് പ്രസിഡന്റ് ശാലിനി ബാബുവിന്റെ നേതൃത്വത്തിൽ രണ്ടാഴ്ച  മുൻപ് വാട്ടർ അതോറിറ്റി ഓഫിസിനു മുന്നിൽ സമരം നടത്തിയിരുന്നു. അന്ന് അധികൃതരുമായി നടത്തിയ ചർച്ചയിൽ പമ്പിങ് പ്രശ്നം 10 ദിവസത്തിനകം പരിഹരിക്കുമെന്നു ഉറപ്പ് നൽകിയതാണ്. എന്നാൽ തുടർനടപടികൾ സ്വീകരിച്ചിട്ടില്ലെന്നു സമരക്കാർ ആരോപിച്ചു. മാത്രമല്ല ആഴ്ചകളോളമായി വെള്ളം ലഭിക്കാത്ത ഭാഗങ്ങളിൽ ടാങ്കറുകളിൽ വെള്ളം എത്തിക്കണമെന്ന പഞ്ചായത്തിന്റെ ആവശ്യവും വാട്ടർ അതോറിറ്റി അധികൃതർ പരിഗണിച്ചിട്ടില്ല.