Sun. Feb 23rd, 2025

ഷഹീൻബാഗ്:

പൗരത്വ നിയമത്തിനെതിരെ  ഷാഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തിന്റെ വീഡിയോ എടുക്കാൻ ശ്രമിച്ച  വലതുപക്ഷ യൂട്യൂബ് ചാനൽ പ്രവർത്തകയായ ഗുൻജ കപൂർ എന്ന പെൺകുട്ടിയെ സമരക്കാർ പുറത്താക്കി. യുവതിയുടെ  ബുർഖയ്ക്കുള്ളിൽ ധരിച്ചിരുന്ന ക്യാമറ കണ്ടെടുത്തതോടെ പൊലീസ് സ്ത്രീയെ സമരക്കാരുടെ കയ്യേറ്റത്തിൽ നിന്ന് രക്ഷിച്ച് അവിടെ നിന്ന് കടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി പ്രമുഖർ ഫോളോ ചെയ്യുന്ന ‘റൈറ്റ് നരേറ്റിവ്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് ഗുൻജ കപൂർ.

By Athira Sreekumar

Digital Journalist at Woke Malayalam