Mon. Dec 23rd, 2024
ഫ്രാൻസ്:

അടുത്ത തലമുറയിലെ യുദ്ധ വിമാനങ്ങൾ നിർമിക്കാനുള്ള ജെറ്റ് എഞ്ചിനുകൾക്കായി മുഴുവൻ സാങ്കേതിക വിദ്യയും നൽകാൻ  തയാറെന്ന് പ്രമുഖ ഫ്രഞ്ച് എഞ്ചിൻ നിർമാതാക്കളായ സഫ്രാൻ പറഞ്ഞു. ഇക്കാര്യവുമായി ബന്ധപ്പെട്ടു ചർച്ചകളും തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം  വരെ ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡറായിരുന്ന സഫ്രാൻ സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അലക്സാണ്ടർ സ്ലീഗർ ചുമതലയേറ്റ ശേഷമാണ് അടുത്ത തലമുറ ജെറ്റുകളുടെ പങ്കാളിത്തത്തിനായി ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ആരംഭിച്ചതായി പറഞ്ഞത്. ഫ്രഞ്ച് സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് സഫ്രാൻ  ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പ്രധാന ഇന്ത്യൻ ബഹിരാകാശ പദ്ധതികളിലും ഹെലികോപ്റ്റർ എഞ്ചിനുകളിലും ഫ്രഞ്ച് നിർമാതാവ് ഇതിനകം പങ്കാളിയാണ്.