Mon. Dec 23rd, 2024
കൊച്ചി:

പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിൽ  നിന്ന് ഡിഎംആർസി പിന്മാറിയിട്ടില്ലെന്ന് മുഖ്യ ഉപദേഷ്ട്ടാവ് ഇ ശ്രീധരൻ. സർക്കാർ തീരുമാനിച്ചതനുസരിച് കഴിഞ്ഞ വർഷം ഒക്ടോബര് ഒന്നിന് പാലത്തിന്റെ പുനർനിർമ്മാണ ജോലികൾ ആരംഭിക്കാനിരുന്നതാണ്, എന്നാൽ കോടതിയിൽ കേസ് വന്ന് ജോലി തടസ്സപ്പെടുകയായിരുന്നു.പുനർനിർമ്മാണം പൂർത്തിയാക്കാൻ തന്നെയാണ് ഡിഎംആർസി യുടെ തീരുമാനം.ഇതിനിടെ ലോഡ് ടെസ്റ്റ് നടത്തിയില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു, എന്നാൽ ഇതിൽ കാര്യമില്ലെന്നും ലോഡ് ടെസ്റ്റ് നടത്തുമ്പോൾ പാലം പൊളിഞ്ഞു വീണില്ലെങ്കിൽ സുരക്ഷിതമാണെന്ന് കരുതാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.