Mon. Dec 23rd, 2024
ന്യൂ ഡൽഹി:

നിര്‍ഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്ത വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജിയിൽ ഡൽഹി ഹൈക്കോടതി ഇന്ന് വിധി പറയും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത്ത് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുന്നത്. ഒരു കേസിലെ പ്രതികളെ വെവ്വേറെ ദിവസങ്ങളില്‍ തൂക്കിലേറ്റാനാകുമോ എന്ന് വ്യക്തമാക്കുന്നതാകും ഹൈക്കോടതി വിധി. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് അവധിദിനമായ ഞായറാഴ്ച പ്രത്യേകം ചേര്‍ന്നാണ് ‌ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്‍റെ ഹരജി പരിഗണിച്ചിരുന്നത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ ദിവസങ്ങളില്‍ നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ വാദം.