Thu. Jan 9th, 2025
ന്യൂഡൽഹി:

വാഹനങ്ങളിൽ ഉപയോഗിക്കുന്ന എൽപിജി വിലയിൽ വൻ വർധന. ഈ മാസം  ലിറ്ററിന് ഏകദേശം ഏഴരരൂപയോളമാണ് വർധനയുണ്ടായത്. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ വിലക്കയറ്റമാണിത്. ജനുവരി മാസം അവസാനം തലസ്ഥാനത്ത്  43.80 ആയിരുന്ന ലിറ്ററിന് ഇപ്പോൾ വില 51.23 .ആഗോളവിപണിയിലെ വിലക്കയറ്റമാണ് രാജ്യത്തും പ്രതിഫലിച്ചതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ആറുമാസത്തിനിടെ ലിറ്ററിന് 14.64 രൂപയാണ് ഉയർന്നത്.