ന്യൂ ഡൽഹി:
മലബാറിനും മാവേലിക്കും പിന്നാലെ റെയില്‍വേ കൂടുതല്‍ വണ്ടികളില്‍ കോച്ചുകള്‍ എ.സി.യാക്കുന്നു കേരളത്തില്‍ ഓടുന്നവ അടക്കം 18 വണ്ടികളിലാണ് ഒരു സ്ലീപ്പര്‍ കോച്ച് പിന്‍വലിച്ച് തേഡ് എ സി കോച്ച് കൂട്ടിയത്. യാത്രക്കൂലി അല്‍പ്പം വര്‍ധിച്ചാലും എ സി കോച്ച് ആവശ്യപ്പെടുന്നവരുടെ എണ്ണം കൂടിയെന്നാണ് റെയില്‍വേ പറയുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് വണ്ടികളിലെയും സെക്കന്‍ഡ് ക്ലാസ്സ് സ്ലീപ്പര്‍ കോച്ചുകള്‍ നിര്‍ത്തലാക്കി പകരം എ സി കോച്ചുകള്‍ ഉപയോഗിക്കാനുള്ള നീക്കമാണിതെന്ന് ആരോപണമുണ്ട്. കണ്ണൂരില്‍ നിന്നു തിരുവനന്തപുരത്തേക്ക് സ്ലീപ്പര്‍ ബര്‍ത്തിന് 300 രൂപയാണ്. തേഡ് എ സിയില്‍ 815 രൂപ നല്‍കണം. തത്കാല്‍ ക്വാട്ടയില്‍ സ്ലീപ്പറിന് 400 രൂപയാകുമ്പോൾ തേഡ് എ സിക്ക് 1130 രൂപ വരും