ന്യൂ ഡൽഹി:
നിയമലംഘനങ്ങള്‍ക്ക് ഒരുകോടി രൂപ വരെ പിഴയീടാക്കുന്ന വിധത്തില്‍ വിമാന നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ നിബന്ധനകള്‍ക്ക് അനുസൃതമായാണ് ബില്‍ ഒരുക്കിയിരിക്കുന്നത്. കര, നാവിക, വ്യോമ സേനകള്‍ക്ക് പുറത്തുള്ള സായുധസേനകളുടെ പക്കലുള്ള വ്യോമയാനങ്ങള്‍ 1934ലെ വ്യോമയാന നിയമത്തിെന്റ പരിധിയില്‍നിന്ന് മാറ്റാനും ബില്‍ ലക്ഷ്യമിടുന്നുണ്ട്. പിഴത്തുക 10 ലക്ഷത്തില്‍നിന്ന് ഒരു കോടിയാക്കിയതോടെ വ്യോമഗതാഗതവുമായി ബന്ധപ്പെട്ട പിഴവുകള്‍ നിശ്ചിത തുക അടച്ച് ഒത്തുതീര്പ്പാക്കാനാവുന്ന സംവിധാനവും നിലവില്‍വരും