Fri. Apr 4th, 2025
കൊച്ചി:

കൊറോണ വൈറസ് ബാധിത പ്രദേശത്തു നിന്നുള്ള ആളുകൾ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ കളക്ടർ  ടൂറിസം രംഗത്തുള്ളവരുടെ അടിയന്തര യോഗം വിളിച്ചു. ടൂറിസം മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ, ഹോംസ്റ്റേകൾ,ഹോട്ടലുകൾ,ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. രോഗബാധിത പ്രദേശത്തു നിന്ന് വരുന്ന എല്ലാവർക്കും ആരോഗ്യ സുരക്ഷാ പ്രോട്ടോകോൾ ബാധകമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ജില്ലയിൽ 6 പേരാണ് ഇപ്പോൾ ഐസൊലേഷനിൽ ആശുപത്രിയിലുള്ളത്.