Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാന ബജറ്റില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല. വിരമിക്കല്‍ ദിവസം മാര്‍ച്ച്‌ 31 ആയി ഏകീകരിക്കാനും ഇതുവരെ ആലോചനയില്ല. സര്‍ക്കാരിന്റെ വരുമാനവര്‍ധനയ്ക്കായി ഭൂമിയുടെ ന്യായവില കൂട്ടുന്ന പ്രഖ്യാപനം ബജറ്റിലുണ്ടാവും. വെള്ളിയാഴ്ചയാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കുന്നത്.  കടുത്ത സാമ്പത്തിക  പ്രതിസന്ധി കാരണം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നത് നീട്ടിവെക്കാന്‍ ഇത്തവണ ബജറ്റില്‍ പെന്‍ഷന്‍പ്രായം കൂട്ടുമെന്ന വ്യാപകമായ പ്രചാരണം ചില കേന്ദ്രങ്ങളില്‍നിന്നുണ്ട്. ഇപ്പോള്‍ 56 ആണ് വിരമിക്കല്‍ പ്രായം. ഇത് 58 ആക്കണമെന്നാണ് ഭരണ-പ്രതിപക്ഷ ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നത്.