Thu. Jan 23rd, 2025
കൊച്ചി:

മുൻവർഷത്തെ അപേക്ഷിച് മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ  വൻവർധന. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 20 ലക്ഷത്തിലേറെ ആളുകളാണ് മെട്രോയിൽ യാത്ര ചെയ്തിരിക്കുന്നതെന്നും കൊച്ചി മെട്രോ റൂറൽ ലിമിറ്റഡ് അധികൃതർ പറഞ്ഞു. 2019 ഡിസംബറിൽ മെട്രോ യാത്രക്കാരുടെ എണ്ണം ഇരുപത്തി ഒന്ന് ലക്ഷത്തി എണ്ണായിരത്തി ഒരുന്നൂറ്റി എട്ട് ആയിരുന്നു. ജനുവരിയിൽ ഇത് ഇരുപത് ലക്ഷത്തി എഴുപത്തി നാലായിരത്തി നാനൂറ്റി മുപ്പതായി. യാത്രക്കാരുടെ എണ്ണം കൂടിയതോടെ ട്രെയിനുകൾ തമ്മിലുള്ള ഇടവേള 6 മിനിറ്റായി കുറച്ചിട്ടുണ്ട്. പുതിയ റൂട്ടുകൾ കൂടി വരുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വർധിച്ചേക്കാമെന്ന് കെ എംആർഎൽ മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ പറഞ്ഞു.