Sat. Jan 18th, 2025
കൊച്ചി:

അനധികൃതമായി പണിതതിനെ തുടർന്ന് പൊളിച്ചു മാറ്റിയ മരടിലെ ഫ്ലാറ്റുകളിൽ നിന്നുള്ള അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് കണ്ടെത്തൽ. ഇതിനെ തുടർന്ന് കരാറുകാർക്കും, നഗരസഭക്കും ദേശീയ ഹരിത ട്രൈബ്യുണൽ സംസ്ഥാന മേൽനോട്ട സമിതിയുടെ ശാസന. മലിനീകരണ നിയന്ത്രണ ബോർഡിൻറെ അനുമതി ലഭിക്കാത്ത സ്ഥലത്തേക്കാണ്  അവശിഷ്ട്ടങ്ങൾ നീക്കിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കരാറുകാരെ മേൽനോട്ട സമിതി രൂക്ഷമായി വിമർശ്ശിച്ചു. പ്രദേശങ്ങൾ സന്ദർശിച്ചു മേൽനോട്ട സമിതി ചെയര്മാന് നൽകിയ നിർദ്ദേശ്ശങ്ങൾ ഒന്നുംതന്നെ കരാറുകാരോ ,നഗരസഭയോ പാലിച്ചില്ലെന്നും ഇനിയും ഇത് തുടർന്നാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു.