Thu. Dec 19th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് മൂന്നുപേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ ആരോഗ്യവകുപ്പ്.  കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  ജാഗ്രതയുടെ ഭാഗമായി വയനാട്ടിലും ജില്ലയ്ക്ക് പുറത്തുനിന്ന് അകത്തേക്കുമുള്ള പഠനയാത്രകള്‍ നിരോധിച്ചു. അതിര്‍ത്തികളില്‍ മലയാളികള്‍ക്ക് പരിശോധനയും ശക്തമാക്കി. കേരളത്തില്‍നിന്നും വരുന്നവരെ കര്‍ണാടക ആരോഗ്യവകുപ്പാണ് പരിശോധിച്ചുതുടങ്ങിയത്. വിവിധ സംഘങ്ങളായി തിരിഞ്ഞ് ചാമരാജ് നഗര്‍ ആരോഗ്യവകുപ്പ് ചെക്‌പോസ്റ്റിന് സമീപം പരിശോധിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. കാസര്‍ഗോഡ് ജില്ലയിൽ കൊറോണ വൈറസ് ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില പൂര്‍ണ്ണ തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ  അറിയിച്ചു.