Mon. Dec 23rd, 2024
തിരുവനന്തപുരം:

ആരാധനാലയങ്ങളും സാംസ്‌കാരിക സ്ഥാപനങ്ങളും മറ്റും മതിയായ രേഖകളില്ലാതെ കൈവശം വെച്ചിരിക്കുന്ന അധിക ഭൂമി സര്‍ക്കാറിലേക്ക് ഏറ്റെടുക്കാനും ഇവയില്‍ ഒരേക്കര്‍ വരെപതിച്ചു നല്‍കുന്നതും സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. നിബന്ധനകള്‍ക്ക് വിധേയമായാണ് പതിച്ചു നല്‍കുക. ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും പരമാവധി ഒരേക്കര്‍വരെ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഉത്തരവ്. ജീവകാരുണ്യസ്ഥാപനങ്ങള്‍ക്ക് 50 സെന്റുവരെയും, ക്ലബ്ബുകള്‍ ഒഴികെയുള്ള കലാ, കായിക, സാംസ്‌കാരിക സംഘടനകള്‍ക്കും വായനശാലകള്‍ക്കും 10 സെന്റുവരെയും നല്‍കും. അതെയമയം, തീരുമാനം ദുരുദ്ദേശപരമാണെന്നും, ക്ഷേത്രങ്ങലെയാണ് കൂടുതല്‍ ബാധിക്കുക എന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.   സര്‍ക്കാര്‍ കയ്യടക്കുന്ന ഭൂമി ഇഷ്ടമുള്ള കാര്യങ്ങള്‍ക്കു വീതിച്ചു കൊടൂക്കാനാണു നീക്കമെന്നും ആരോപണമുയരുന്നുണ്ട്.