Wed. Dec 18th, 2024
ന്യൂ ഡൽഹി:

ആപ്പിൾ ,സാംസങ്,വാവേ ,ഓപ്പോ,വിവോ തുടങ്ങിയ വൻകിട സ്ഥാപനങ്ങൾക്ക് 45000 കോടി രൂപയുടെ ഫണ്ട് നല്കാൻ ഒരുങ്ങി കേന്ദ്രം. കരാർ നിർമാതാക്കളായ ഫോക്സ്കോൺ, വിസ്‌ട്രോൺ എന്നിവരെയും ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ഇലക്ട്രോണിക് നിർമാണ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 45000 കോടി രൂപയുടെ ഫണ്ടിൽ നിന്നും ഏകദേശം 41000 കോടി ഉൽപ്പാദന ലിങ്ക്ഡ് ഇൻസെൻറ്റീവ് മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി കമ്പനികൾക്ക് വിതരണം ചെയ്യും. ബാക്കി 4000 കോടി രൂപ നിർദിഷ്ട മൂലധന സബ്‌സിസി അല്ലെങ്കിൽ റീ ഇമ്പേർസ്സ്മെൻറ് സ്കീം പ്രകാരം നൽകും.