Sun. Jan 19th, 2025
കൊച്ചി :

നമ്മുടെ പ്രകൃതി ഭാവിതലമുറയ്ക്കായി കാത്തു വയ്ക്കാനുള്ള പോരാട്ടത്തില്‍ മുന്നില്‍  നില്‍ക്കുന്ന ഡോക്ടര്‍ മാധവ് ഗാഡ്ഗിലിന് ദ വീക്കിന്‍റെ മാന്‍ ഓഫ് ദ ഇയര്‍ പുരസ്കാരം കൊച്ചിയില്‍ വച്ച് സമ്മാനിക്കും. ഡിഎംആര്‍സി മുക്യ ഉപദേഷ്ടാവ് ഡോക്ടര്‍ ഇ ശ്രീധരനാണ് പുരസ്കാരം നല്‍കുന്നത്. പരിസ്ഥിതിയെ കുറിച്ച് പ്രദേശിക ജനങ്ങളില്‍ അവബോധമുണ്ടാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.