Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

പൊതുമേഖലാ ഇൻഷുറൻസ് കമ്പനി  ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ ഓഹരി വിൽപന 2020 സാമ്പത്തികവർഷത്തിലെ രണ്ടാം പാതിയിൽ നടക്കുമെന്ന്  ധനകാര്യ സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു. പത്ത് ശതമാനം ഓഹരിയായിരിക്കും വിപണനയ്ക്ക് വെയ്ക്കുക. എൽഐസിയുടെയും ഐഡിബിഐയുടെയും ഓഹരി വിറ്റ് തൊണ്ണൂറായിരം കോടി രൂപ നേടാനാണ് സർക്കാരിന്റെ ലക്ഷ്യം. എൽഐസിയുടെ 100 ശതമാനം ഓഹരിയും ഐഡിബിഐ ബാങ്കിന്റെ 46.5 ശതമാനം ഓഹരിയും സർക്കാരിന്റെ പക്കലാണ്.