Mon. Dec 23rd, 2024
ന്യൂ ഡൽഹി:

പൗരത്വ നിയമഭേദഗതിക്കെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന ജാമിഅ മില്ലിയയിൽ വീണ്ടും വെടിവെപ്പ്. സര്‍വകലാശാലയിലെ 5ാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ആണ് അജ്ഞാതരുടെ വെടിവെപ്പുണ്ടായത്. ചുവന്ന സ്കൂട്ടിയിലെത്തിയ രണ്ട് പേരാണ് വെടിവെപ്പ് നടത്തിയത്. എന്നാൽ വെടിവെപ്പിൽ ആര്‍ക്കും പരിക്കില്ല. വെടിയുതിർത്ത ആൾ  രക്ഷപെട്ടതായാണ് സൂചന. വെടിവെപ്പിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ജാമിയ നഗര്‍ പൊലീസ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. രാത്രി ഏറെ വെെകിയും വിദ്യാര്‍ഥികള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. രണ്ട് മണിക്കൂറിനകം കുറ്റവാളികളെ പിടിക്കുമെന്ന് വിദ്യാർഥികൾക്ക്  ജാമിഅ നഗർ എസ്.എച്ച്.ഒ ഉപേന്ദർ സിങ് ഉറപ്പ് നല്‍കിയിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായ സമരവേദികളില്‍ ദിവസങ്ങളുടെ വ്യത്യാസങ്ങളിലാണ് വെടിവെപ്പുണ്ടാകുന്നത്.