Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആരംഭിക്കാനിരുന്ന സ്വ​കാ​ര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് മാ​റ്റി​വ​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​നു​മാ​യി ബ​സു​ട​മ​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യെ തു​ട​ര്‍​ന്നാ​ണ് സ​മ​രം നീ​ട്ടി​വ​യ്ക്കാ​ന്‍ തീരുമാനമായത് .

ആ​വ​ശ്യ​ങ്ങ​ള്‍ അ​നു​ഭാ​വ​പൂ​ര്‍​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന മന്ത്രിയുടെ ഉറപ്പിന്മേലാണ് സമരം മാറ്റിവെച്ചതെന്ന് സംയുക്ത ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു . ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഫെ​ബ്രു​വ​രി 21 മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം തു​ട​ങ്ങു​മെ​ന്നും ബ​സു​ട​മ​ക​ള്‍ വ്യ​ക്ത​മാ​ക്കി.