Sun. Dec 22nd, 2024
കർണാടക:

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്‌ക്കെതിരെ പരസ്യമായി രൂക്ഷവിമർശനങ്ങൾ നടത്തിയ കർണാടക ബിജെപി എംപി അനന്ത് കുമാർ ഹെഗ്‍ഡെയോട് പരസ്യമായി മാപ്പ് പറയാൻ പാർട്ടി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന. സ്വാതന്ത്ര്യസമരം മൊത്തം നാടകമാണെന്നും, ബ്രിട്ടീഷുകാരുമായി ഒത്തു കളിച്ചാണ് ഈ നാടകം മുഴുവൻ മഹാത്മാ ഗാന്ധി നടത്തിയതെന്നുമായിരുന്നു മുൻ കേന്ദ്രമന്ത്രി കൂടിയായിരുന്ന  ഹെഗ്‍ഡെ  ഒരു പൊതുപരിപാടിയിൽ പറഞ്ഞത്. എന്നാൽ ദില്ലിയിൽ നിയസഭ തെരഞ്ഞെടുപ്പ് വരെ അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ ബിജെപി എംപി നടത്തിയ ഈ പരാമർശം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി എന്ന വിലയിരുത്തലിലാണ് ബിജെപി ഹെഗ്‌ഡേയോട് മാപ്പ് പറയാൻ ആവശ്യപ്പെടുന്നത് എന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam