Mon. Dec 23rd, 2024
ന്യൂ ഡൽഹി:

രാജ്യത്തെ ഏറ്റവും വലിയ സംയോജിത ടെലികമ്മ്യൂണികേഷൻസ് ആയ ഭാരതി എയർടെല്ലും ഗൂഗിൾ ക്‌ളൗടും സഹകരിക്കുന്നു. വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവുമുള്ള ഇന്ത്യയിൽ രണ്ടു കമ്പനികൾക്കും വളരാനുള്ള അടിത്തറയാണ് ഈ സഹകരണത്തിലൂടെ ഒരുങ്ങുന്നത്.  ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നതിൽ ഇരുകൂട്ടർക്കും ഒരേ കാഴ്ചപ്പാടാണെന്നും വളരുന്ന സംബ്ബത്ത് വ്യവസ്ഥയും ഡിജിറ്റലിലേക്കുള്ള മാറ്റവും സ്വീകരിക്കുന്ന ഇന്ത്യയിൽ നൂതനമായ പരിഹാരങ്ങളുമായി ഉപഭോക്താക്കളെ സേവിക്കുന്നതിന് വലിയ അവസരങ്ങളാണുള്ളതെന്നും ഭാരതി എയർട്ടൽ എംഡി ഗോപാൽ വിത്തൽ പറഞ്ഞു