മനുഷ്യന്‍റെ പ്രവൃത്തിമൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനമാണ് ഓസ്ട്രേലിയയില്‍ വര്‍ഷംതോറും ഉണ്ടാകുന്ന കാട്ടുതീക്ക് കാരണമെന്ന് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഓസ്ട്രേലിയയുടെ മൊത്തം ഹരിതഗൃഹ വാതക ബഹിര്‍ഗമനം അടിയന്തിരമായി കുറയ്ക്കണമെന്നും, ആഗോള കാലാവസ്ഥാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് നയതന്ത്രപരമായി പ്രവർത്തിക്കണമെന്നും 200 ലധികം ശാസ്ത്രജ്ഞരാണ് ഓസ്‌ട്രേലിയൻ പാർലമെന്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2050-ഓടെ കാര്‍ബണ്‍ ഉദ്വമനം പൂജ്യത്തില്‍ എത്തിക്കുന്നതിനും അടിയന്തിര നടപടികള്‍ അത്യാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.