25 C
Kochi
Wednesday, September 22, 2021

Daily Archives: 19th October 2019

ലഖ്‌നൗ:  ഉത്തർപ്രദേശിലെ ആദിത്യനാഥ് സർക്കാർ കോളേജുകളിലും, സർവകലാശാലകളിലും, മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചു.ഉത്തർപ്രദേശിലെ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഇക്കാര്യത്തിൽ സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. സർവ്വകലാശാലയിലും കോളേജുകളിലും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനെ നിരോധിച്ചതായി സർക്കുലറിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.എല്ലാ യുപി സർവകലാശാലകൾക്കും, കോളേജുകൾക്കും, ഉള്ളിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാനോ, എടുക്കാനോ, വിദ്യാർത്ഥികളെ അനുവദിക്കില്ല. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും, കോളേജുകളിലുള്ള അധ്യാപകർക്കും, ഈ നിരോധനം ബാധകമാണ്.സംസ്ഥാനത്തെ എല്ലാ കോളേജുകളിലും, സർവകലാശാലകളിലുമുള്ള, വിദ്യാർത്ഥികൾക്ക് മികച്ച അധ്യാപന അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായിട്ടാണ് ഉന്നത വിദ്യാഭ്യാസ...
കാബൂൾ:   അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിക്കുള്ളിൽ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നംഗർഹാർ ഗവർണറുടെ വക്താവ് അത്വള്ള ഖോഗ്യാനിയാണ് മരണസംഖ്യ സ്ഥിരീകരിച്ചത്.നംഗർഹാറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ ദാര പ്രദേശത്തുള്ള പള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം നടന്നതെന്ന് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു.ആരാധകർ പ്രാർത്ഥനയിലായിരിക്കുമ്പോൾ സ്‌ഫോടകവസ്തുക്കൾ പള്ളിക്കുള്ളിൽ സ്ഥാപിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.പരിക്കേറ്റ പലരുടെയും അവസ്ഥ ഗുരുതരമാണെന്ന് ഖോഗ്യാനി പറഞ്ഞു.പ്രസിഡന്റ് ഘാനിയുടെ...
#ദിനസരികള്‍ 914വീരസവര്‍ക്കറെന്ന് ഹിന്ദുത്വഫാസിസ്റ്റ് സംഘടനകളും ഒറ്റുകാരനെന്ന് ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ചരിത്രബോധമുള്ള ജനതയും വിളിക്കുന്ന വിനായക് ദാമോദര്‍ സവര്‍ക്കര്‍ക്ക് നമ്മുടെ രാജ്യത്തിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്കി ആദരിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എന്ന കാര്യം ഏറെക്കുറെ വ്യക്തമായിരിക്കുന്നു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പുപത്രികയില്‍ സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്കുമെന്ന പ്രഖ്യാപനവും വരാണാസിയില്‍ ഇന്ത്യയിലെ യുവാക്കളുടെ പ്രചോദനമായി മാറേണ്ടത് സവര്‍ക്കറാണെന്ന...
  ഇസ്ലാമാബാദ് : വിദ്യാഭ്യാസ നൈപുണ്യ വികസനത്തിനും, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനു വായ്പ ലഭ്യമാക്കുന്നതിനുമായി 'കാമ്‌യാബ് ജവാൻ പ്രോഗ്രാമിന്' തുടക്കം കുറിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ.രാജ്യത്തെ യുവജനങ്ങളുടെ ക്ഷേമത്തിനായി 100 ബില്യൺ പാക്കിസ്ഥാനി രൂപ തെഹ്രീക് - ഇ ഇൻസാഫ് നു അനുവദിച്ചതായി ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു.ഇതിൽ തന്നെ ഇരുപത്തിയഞ്ചു മില്യൺ രൂപ യുവതികളുടെ ക്ഷേമത്തിനായും ഉപയോഗിക്കും. 100,000 പാകിസ്ഥാനി രൂപ വരെയുള്ള വായ്പകൾ പലിശരഹിതമായും 100,000 മുതൽ 500,000 പാക്കിസ്ഥാനി...
 വാഷിംഗ്ടൺ: തെക്കൻ അതിർത്തിയിലെ ദേശീയ അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള കോൺഗ്രസ് പ്രമേയത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വീറ്റോ ചെയ്തു.കുറ്റവാളികൾ, ഗുണ്ടാസംഘങ്ങൾ, മയക്കുമരുന്ന് എന്നിവ നമ്മുടെ രാജ്യത്തേക്ക് വരാനുള്ള പ്രധാന പ്രവേശന കേന്ദ്രമായി തെക്കൻ അതിർത്തി മാറിയെന്ന് ട്രംപ് ചൊവ്വാഴ്ച സെനറ്റിന് അയച്ച കത്തിൽ പറഞ്ഞു,ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ അവസാനിപ്പിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങളെ പ്രതിരോധിക്കാൻ ട്രംപ് പുറപ്പെടുവിച്ച രണ്ടാമത്തെ വീറ്റോയാണിത്.മാർച്ചിൽ ഹൗസ് പ്രമേയം ട്രംപ് വീറ്റോ ചെയ്തതായി സിൻ‌ഹുവ റിപ്പോർട്ട്...
ഹോങ്കോംഗ്: സർക്കാറിന്റെ മാസ്ക് നിരോധനത്തിനെതിരെ ഞായറാഴ്ച നഗരത്തിലെ ജനാധിപത്യ അനുകൂല ഗ്രൂപ്പ് മാർച്ച് നടത്തുന്നത് പോലീസ് തടഞ്ഞതിനെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ പ്രതിഷേധത്തിനിടെ ഹോങ്കോങ്ങിലുടനീളം ആയിരത്തിലധികം ആളുകൾ റോഡുകൾ തടഞ്ഞു.സെൻട്രൽ, സിംഷാ സൂയി, മോങ് കോക്ക്, ക്വാൻ ടോങ്, ജില്ലകളിൽ താമസക്കാർ തെരുവിലിറങ്ങി പ്രധിഷേധിച്ചതായി സൗത്ത് ചൈന മോണിംഗ് റിപ്പോർട്ട് ചെയ്തു. കറുത്ത മാസ്കുകളിലുള്ള മുന്നൂറിലധികം പ്രതിഷേധക്കാർ‌ ബാനറുകൾ ചേർ‌ത്ത് അവരുടെ മുഖം മൂടുകയും ചെയ്യുന്നു, സിവിൽ ഹ്യൂമൻ റൈറ്റ്‌സ്...