Fri. Apr 26th, 2024
കൊച്ചി:

 
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നടത്തിയ ഒരു ഗവേഷണ പഠനത്തിൽ ആണ് വെമ്പനാട് തടാകത്തിന്റെ അടിഭാഗത്തും കൊച്ചിയിലെ തീരദേശത്തും ധാരാളം പ്ലാസ്റ്റിക്കുകൾ ഉണ്ടെന്ന് കണ്ടെത്തിയത്. കേന്ദ്രസർക്കാരിന്റെ ‘സ്വച്ഛാ ഹേ സേവാ’ പരിപാടിയുടെ ഭാഗമായി  നടത്തിയ പഠനം കുഫോസ് വൈസ് ചാൻസലർ എ രാമചന്ദ്രൻ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു.

വെമ്പനാടിലെ ആലപ്പുഴ – തണ്ണീർമുക്കം സെക്ടറിന്റെ 76.5 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ 4276 ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളും, 55.9 ടൺ വരെ അവശിഷ്ട മാലിന്യങ്ങളും ഉണ്ടെന്നാണ്  റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

1930 കളിൽ 1.6 മീറ്റർ മുതൽ 4.5  മീറ്റർ വരെ തടാകത്തിന്റെ ഒഴുക്കും,വീതി ചുരുങ്ങിയതുമാണ് പഠനത്തിന്റെ മറ്റൊരു കണ്ടെത്തൽ എന്ന് രാമചന്ദ്രൻ പറഞ്ഞു. “തടാകത്തിന്റെ ആഴം ചെളി നിറഞ്ഞിരിക്കുകയാണ്, ഇത് മാറ്റാൻ അടിയന്തിര ഇടപെടലുകൾ നടത്തിയില്ലെങ്കിൽ, തടാകത്തിന്റെ തെക്ക്  ഒന്നോ രണ്ടോ ഭാഗം അപ്രത്യക്ഷമാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെമ്പനാട് തടാകത്തിനും, കടലിനുമിടയിലുള്ള തടസങ്ങൾ പെരിയാറിന്റെ സുഗമമായ ഒഴുക്കിനെ തടസപ്പെടുത്തുന്നു. കൊച്ചി-വൈപ്പിൻ കഴിഞ്ഞ 20 വർഷത്തിനിടയിൽ വെമ്പനാട് തടാകത്തിൽ 15 പാലങ്ങൾ പണിയുന്നതിനായി ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത്, കുഫോസ് സെന്റർ ഫോർ അക്വാട്ടിക് റിസോഴ്സ് മാനേജ്മെൻറ് ആന്റ് കൺസർവേഷനുമായി ചേർന്ന് ഇക്കാര്യം വിശദമായി പഠിക്കുന്നുണ്ടെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

പൊതുജനപങ്കാളിത്തത്തിലൂടെ കൊച്ചിയിലെ ജലത്തിന്റെ ശുചീകരണ പ്രവർത്തനങ്ങളും, പ്രോഗ്രാമിന്റെ ഭാഗമായി പ്രവർത്തിക്കാൻ തയ്യാറായ ചില കോർപ്പറേറ്റ് കമ്പനികളുമായി സഹകരിച്ച് മറൈൻ ഡ്രൈവ് പാതയിലൂടെ ചവറ്റുകുട്ടകൾ സൂക്ഷിക്കാനും ആസൂത്രണം ചെയ്യുന്നുണ്ട്.

മറൈൻ ഡ്രൈവ് നടപ്പാതയുടെ ഓരോ 500 മീറ്റർ അകലത്തിലും പ്ലാസ്റ്റിക് വസ്തുക്കൾ പതിവായി നീക്കം ചെയ്യുന്നത്തിന് ‘ഹോർഡിംഗുകൾ’ സ്ഥാപിക്കുക എന്നതാണ് മറ്റൊരു പദ്ധതി. വെമ്പനാട് തടാകം ഒരു റാംസാർ സൈറ്റായതുകൊണ്ട്, റാംസാർ കൺവെൻഷനു കീഴിൽ അന്താരാഷ്ട്ര പ്രാധാന്യമുള്ള ഒരു തണ്ണീർത്തട പരിസ്ഥിതി വ്യവസ്ഥ കൂടിയാണിത്.