Wed. Nov 6th, 2024

ഇടുക്കി :

പോലീസ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച രാജ് കുമാർ കു​ഴ​പ്പ​ക്കാ​ര​നാ​യി​രു​ന്നുവെന്നും ‍ഇ​യാ​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നി​ൽ പോ​ലീ​സ് മാ​ത്ര​മ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്നും വൈദ്യുതി മ​ന്ത്രി എം.എം. മണി. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും രാജ് കുമാറിനൊപ്പം ത​ട്ടി​പ്പു ന​ട​ത്തി​യി​രു​ന്നു. സ​ർ​ക്കാ​രി​ന് ചീ​ത്ത​പ്പേ​രു​ണ്ടാ​ക്കാ​ൻ പോ​ലീ​സ് അ​വ​സ​രം ഉ​ണ്ടാ​ക്കി. ഇ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മ​ണി പ​റ​ഞ്ഞു.

അതിനിടെ നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് രാജ് കുമാറിന്റെ വീട് സന്ദർശിച്ച പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആവശ്യപ്പെട്ടു.

അതിനിടെ കസ്റ്റഡി കൊല ആസൂത്രിതമാണെന്ന സംശയവും ബലപ്പെടുകയാണ്. ജനുവരിയിലാണ് ഹരിത ഫൈനാൻസ് എന്ന പേരിൽ ചിട്ടി ഇടപാട് തുടങ്ങിയിരിക്കുന്നത്. വ്യക്തികളേക്കാൾ കൂടുതൽ സ്വയം സഹായ സഹകരണ സംഘങ്ങളായിരുന്നു ഇടപാടുകാർ. അതിനാൽ തന്നെ ഒറ്റത്തവണ ഒരുപാട് പേരുടെ തുക ഇവർ സ്വരൂപിച്ചിരുന്നു. വായ്പത്തുക കിട്ടാതായപ്പോൾ പിരിച്ച പണം തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ഇടുക്കി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഒരു സംഘം നിക്ഷേപകർ മെയ് 14-നാണ് ആദ്യ പരാതി നൽകിയത്.

ഇതേത്തുടർന്ന് ഇടനിലക്കാരൻ എന്ന നിലയിൽ നിക്ഷേപകർക്ക് അറിയാമായിരുന്ന വാഗമൺ കോലാഹലമേട് സ്വദേശി രാജ്‍കുമാറിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി. പലരിൽ നിന്നായി രാജ്‍കുമാറും ഹരിത ഫൈനാൻസും മൂന്നരക്കോടി രൂപയോളം പിരിച്ചെന്നായിരുന്നു പ്രാഥമിക വിലയിരുത്തൽ. ഒന്നുകിൽ വായ്‍പ നൽകണം, അതല്ലെങ്കിൽ പിരിച്ച പണം തിരികെ നൽകണമെന്ന് മുന്നറിയിപ്പ് നൽകി. പത്ത് ദിവസത്തിനകം പണം നൽകാമെന്ന വ്യവസ്ഥയിൽ രാജ്‍കുമാറിനെ പൊലീസ് അന്ന് നിക്ഷേപകരുമായി ഒത്തുതീർപ്പാക്കി വിട്ടു.

എന്നാൽ പിന്നീടും നിക്ഷേപകരിൽ ആർക്കും പണം കിട്ടിയില്ല. പണം വേണമെന്നാവശ്യപ്പെട്ട് ജൂൺ 12-ന് നാട്ടുകാർ കോലാഹലമേട്ടിലെ രാജ്‍കുമാറിന്‍റെ വീട് ഉപരോധിച്ചു. തടഞ്ഞു വച്ചു. തുടർന്ന് പൊലീസെത്തി രാജ്‍കുമാറിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. എന്നാൽ രാജ് കുമാറിന്റെ കയ്യിൽ നിന്നും പണം കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. എല്ലാ ബാങ്കുകളിലും അന്വേഷിച്ചെങ്കിലും രാജ്‍കുമാറിന്‍റെയും കുടുംബത്തിന്‍റെയും പേരിലുള്ള അക്കൗണ്ടുകളിൽ രണ്ടായിരത്തോളം രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പണം കണ്ടെത്താതിരുന്നതിനാൽ ജൂൺ 12-നു അറസ്റ്റു ചെയ്ത രാജ്‌കുമാറിനെ ജൂണ്‍ 15-ന് മാത്രമാണ് കോടതിയില്‍ ഹാജരാക്കുന്നത്. ജൂണ്‍ 16-ന് രാത്രി 9.30-നു രാജ്‍കുമാറിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ജൂണ്‍ 21-ന് ആരോഗ്യ നില മോശമായതിനെത്തുടർന്ന് രാജ്‍കുമാറിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ചാണ് രാജ്‍കുമാർ മരിച്ചത്.

മൂന്നരക്കോടിയെങ്കിലും രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ഈ തുക ഇപ്പോൾ എവിടെയെന്നു ആർക്കുമറിയില്ല. തമിഴ് മാത്രമറിയാവുന്ന, ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാജ്‍കുമാർ ഇത്ര വലിയ തട്ടിപ്പ് ഒറ്റക്ക് നടത്താൻ സാധ്യത കുറവാണ്. അതിനാൽ ഇതിനു പിന്നിൽ വേറെയും വ്യക്തികളോ സംഘങ്ങളോ ഉണ്ടാകും എന്നും അവരുടെ സ്വാധീനത്തിൽ പോലീസ് രാജ്‌കുമാറിനെ ഇല്ലാതാക്കിയെന്നും ഉള്ള സംശയം നാട്ടുകാരിൽ ചിലർ പ്രകടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *