എറണാകുളം:
ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായി ബസ്സുകളില്‍ നടത്തുന്ന പരിശോധനയും പിഴ ചുമത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അന്തസ്സംസ്ഥാന ബസ്സുകള്‍ നടത്തുന്ന സമരത്തില്‍ നിന്ന് ഒരു വിഭാഗം പിന്മാറുന്നു. ചില കമ്പനികള്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുമുണ്ട്.
എന്നാല്‍ സമരം പിന്‍വലിക്കുന്നതായി അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചു. അതേസമയം, വാരാന്ത്യത്തില്‍ യാത്രക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ ബെംഗളൂരുവിലേക്ക് നിലവിലുള്ള 49 സര്‍വീസുകള്‍ക്കു പുറമേ 15 സര്‍വീസുകള്‍ കൂടി നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. അറിയിച്ചു. എല്ലാ ബസുകള്‍ക്കും ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുണ്ട്.
ഇന്നലെ കേരള ആര്‍.ടി.സിക്ക് 12 സ്പെഷല്‍ സര്‍വീസ് ഉണ്ടായിരുന്നു. സമരം ആരംഭിച്ചതുമുതല്‍ കെ.എസ്.ആര്‍.ടി.സി. വന്‍ ലാഭത്തിലാണ് സര്‍വീസ് നടത്തുന്നത്. ശരാശരി ആയിരം യാത്രക്കാര്‍ ഉണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സിയില്‍ സമരത്തിനു ശേഷം 2500 ല്‍ അധികം ആളുകള്‍ കയറിത്തുടങ്ങി.