മലയാളം
1. ഷിബു
സിനിമാക്കാരനാവാൻ കൊതിക്കുന്ന യുവാവിന്റെ കഥയാണ് ‘ഷിബു’. അർജുൻ പ്രഭാകരൻ സംവിധാനം ചെയ്ത സിനിമയിൽ മുഖ്യവേഷങ്ങളിൽ അഞ്ജു കുര്യനും കാർത്തിക് രാമകൃഷ്ണനും എത്തുന്നു. ബിജുക്കുട്ടൻ, സലിം കുമാർ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. സംഗീതം സച്ചിൻ വാര്യർ.
2. ലൂക്ക
പ്രണയത്തിന്റെ പശ്ചാത്തലത്തിലുള്ളൊരു ത്രില്ലർ സിനിമയാണ് ലൂക്കാ. കൊച്ചിയിലെ ആർട്ടിസ്റ്റായ ലൂക്കയുടെയും കാമുകി നിഹാരികയുടെയും കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ ടോവിനോ തോമസും അഹാന കൃഷ്ണകുമാറും പ്രധാന വേഷങ്ങളിൽ എത്തുന്നു. അരുൺ ബോസാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്.
3. ക്വീൻ ഓഫ് നീർമാതാളം പൂത്ത കാലം – ഒരു ഭയങ്കര കാമുകി
നവാഗതരായ ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമയാണ് ഇത്. പെൺ പ്രണയങ്ങൾ ആസ്പദമാക്കി നിർമിച്ച ഈ ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നത് പുതുമുഖ താരങ്ങളാണ്. പ്രീതി ഗിനോ, അരീജ് ഔഫ്, ജെ.ആർ വർമ്മ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷോർട് ഫിലിമുകളിലൂടെയും മറ്റും ശ്രദ്ധേയനായ അമൽ കണ്ണനാണ് ചിത്രത്തിന്റെ സംവിധായകൻ.
4. കക്ഷി അമ്മിണിപ്പിള്ള
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘കക്ഷി അമ്മിണിപ്പിള്ള’. ഹാസ്യത്തിന് പ്രാധാന്യം നൽകി നിർമിച്ചിരിക്കുന്ന ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത് തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമായാണ്. ദിൽജിത് അയ്യത്താൻ സംവിധാനം ചെയ്ത സിനിമയിൽ ശിബ്‌ല ഫറാഹ് ആണ് നായിക. മാമുക്കോയ, അശ്വതി, നിർമൽ പാലാഴി, സുധീഷ് എന്നിവരാണ് മറ്റു താരങ്ങൾ.
5. ശുഭരാത്രി
കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തീയേറ്ററിലെത്തിയ ദിലീപിന്റെ ഏറ്റവും പുതിയ സിനിമയാണ് ‘ശുഭരാത്രി’. ചിത്രത്തിൽ ദിലീപിന്റെ നായികയായി അനു സിത്താരയാണ് വേഷമിടുന്നത്. സംവിധാനം വ്യാസൻ കെ.പി. ഇന്ദ്രൻസ്, നെടുമുടി വേണു, മണികണ്ഠൻ ആചാരി, സുരാജ് വെഞ്ഞാറമൂട്, ആശ ശരത്, ശാന്തി കൃഷ്ണ തുടങ്ങിയവറാൻ മറ്റു പ്രധാന കഥാപാത്രങ്ങൾ.
6. ഗ്രാമവാസീസ്
ഇന്ദ്രൻസ് പ്രധാന വേഷത്തിലെത്തുന്ന സിനിമായാണ് ‘ഗ്രാമവാസീസ്’. ബി.എൻ. ഷാജിർ ഷായാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, അസിസ് നെടുമങ്ങാട് എന്നിവരാണ് മറ്റു താരങ്ങൾ.
തമിഴ്
1. കോമാളി
ജയം രവിയും കാജൽ അഗർവാളും ഒന്നിക്കുന്ന പുതിയ ചിത്രം ‘കോമാളി’ തിയേറ്ററുകളിലേക്ക്. കെ.എസ് രവികുമാർ, സംയുക്ത ഹെഡ്ഗെ, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ. പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഹിപ്ഹോപ് തമിഴനാണ് സംഗീത സംവിധാനം നടത്തിയിരിക്കുന്നത്.
2. ജീവി
വെട്രിയും കരുണാകരനും പ്രധാന വേഷത്തിലണിനിരക്കുന്ന ജീവി സംവിധാനം ചെയ്തത് വി.ജെ. ഗോപിനാഥ് ആണ്. മോണിക്കാ ചിന്നകോട്ല ആണ് ചിത്രത്തിലെ നായിക. കരുണാകരൻ, മിംസ് ഗോപി മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നു.
3. ധർമപ്രഭു
പ്രശസ്ത സിനിമ താരം യോഗി ബാബു മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ധർമപ്രഭു. മുത്തുകുമാരനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബോസ് വെങ്കട് മനോബാല എന്നിവരാണ് മറ്റു വേഷങ്ങളിൽ എത്തുന്നത്.
4. ഹൌസ് ഓണർ
യഥാർത്ഥ സംഭവത്തെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ രണ്ടുപേർ തമ്മിലുള്ള അഗാധമായ പ്രണയത്തിന്റെ കഥ പറയുന്നു. ശ്രീ രഞ്ജിനിയും, കിഷോർ കുമാറുമാണ് പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ലക്ഷ്മി ബാലകൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്തത്.
ഹിന്ദി
1. ആർട്ടിക്കിൾ 15
ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഇപ്പോഴും നില കൊള്ളുന്ന ജാതി വ്യവസ്ഥയെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അനുഭവ് സിൻഹയാണ്. ആയുഷ്മാൻ ഖുറാനയും, ഇഷ തൽവാറും മുഖ്യ വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
2. മാരി-2
തമിഴിൽ സൂപ്പർ ഹിറ്റായി മാറിയ ‘മാരി 2’ വിന്റെ ഹിന്ദി പതിപ്പാണ് ഈ ചിത്രം. ബാലാജി മോൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധനുഷും സായി പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ആക്ഷനും കോമെടിക്കും തുല്യ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ഇംഗ്ലീഷ്
1. ഹണി ബണ്ണി ഇൻ ക്രേസി ക്രേസി ചെസ് ആൻഡ് ഹോണ്ടഡ് ഹൗസ്
കുട്ടികൾക്കായി ഒരുക്കിയ ഈ ചിത്രം ആനിമേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഹാസ്യ ചിത്രമായ ഇതിന്റ ദൈർഘ്യം ഒരു മണിക്കൂറും നാല്പത്തിയെട്ട് മിനുറ്റുമാണ്.
2. നോബിൾ മെൻ
പതിനഞ്ചു വയസുകാരനായ കുട്ടിക്ക് സ്കൂളിൽ വെച്ചുണ്ടാവുന്ന ദൗർഭാഗ്യകരമായ അനുഭവങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. വന്ദന കട്ടാരിയയാണ് ചിത്രത്തിന്റെ സംവിധായിക. മാസ്റ്റർ അലി ഹാജി, കുനാൽ കപൂർ, സോണി റസ്‌ദാൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്.