Wed. Jan 22nd, 2025

സാള്‍ട്ട് ആന്‍ഡ് പെപ്പറിന് രണ്ടാംഭാഗമൊരുങ്ങുന്നു. ‘ബ്ലാക്ക് കോഫി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാബുരാജ് എന്നതാണ് പ്രത്യേകത. ലാല്‍, ശ്വേതാ മേനോന്‍, ബാബുരാജ്, മൈഥിലി എന്നിവരെക്കൂടാതെ ഒവിയ, ലെന, രചന നാരായണന്‍കുട്ടി എന്നിവരും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ തിരക്കഥയും ബാബുരാജിന്റേതാണ്. സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ ‘കുക്ക് ബാബു’ എന്ന കഥാപാത്രം അവതരിപ്പിച്ച് ബാബുരാജ് ശ്രദ്ധേയനായിരുന്നു. ‘ബ്ലാക്ക് കോഫി’യില്‍ അതേ കഥാപാത്രമായി ബാബുരാജ് അഭിനയിക്കുന്നുമുണ്ട്.

ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്നതാണ് ‘ബ്ലാക്ക് കോഫി’ സിനിമയുടെ ടാഗ്‌ലൈൻ. ഒരു ദോശയുണ്ടാക്കിയ കഥ എന്നായിരുന്നു ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ ടാഗ്‌ലൈൻ. ആഷിഖ് അബു ബ്ലാക്ക് കോഫിയില്‍ അതിഥിതാരമായി എത്തുന്നുണ്ട്. കാളിദാസനായി ലാലും മായയായി ശ്വേത മേനോനും എത്തും.

കാളിദാസനുമായി തെറ്റിയ കുക്ക് ബാബു നാല് പെണ്‍കുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനായി എത്തുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. വിശ്വദീപ്തി ഫിലിംസ് ആന്റണി ബിനോയ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് സജീഷ് മഞ്ചേരി ആണ്. എഡിറ്റര്‍ ഡോണ്‍മാക്സ്, സംഗീതം ബിജിബാലിന്റേതാണ്.

Leave a Reply

Your email address will not be published. Required fields are marked *