Mon. Dec 23rd, 2024
പശ്ചിമ സൈബീരിയ:

 

ലാന്‍ഡിങ്ങിനിടെ വിമാനത്തിന് തീപിടിച്ചു. അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. അടിയന്തര ലാന്‍ഡിങ്ങിനിടെ റഷ്യന്‍ നിര്‍മിത എഎന്‍ 24 വിമാനത്തിനാണ് തീപിടിച്ചത്.

പശ്ചിമ സൈബീരിയയിലാണ് അപകടം. മരിച്ചവര്‍ രണ്ടു പേരും വിമാനത്തിന്റെ പൈലറ്റുമാരാണെന്നും നിരവധിപേര്‍ക്ക് പരിക്കേറ്റെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 43 പേരെ രക്ഷിച്ചെന്നും നിസ്സാര പരിക്കേറ്റ 19 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പറന്നുയര്‍ന്ന ഉടന്‍ എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുന്നതിനിടെയാണ് അപകടം. റണ്‍വേയില്‍ നിന്നു തെന്നി നീങ്ങിയ വിമാനം തൊട്ടടുത്ത കെട്ടിടത്തില്‍ ഇടിച്ച് തീ പിടിക്കുകയായിരുന്നു.

റണ്‍വേയില്‍ നിന്ന് 100 മീറ്ററോളം തെന്നിമാറിയ വിമാനം എയര്‍പോര്‍ട്ടിലെ മാലിന്യ പ്ലാന്റില്‍ ഇടിച്ചാണ് തീപിടിച്ചത്. കൂടുതല്‍ തീ പടരുന്നതിനു മുമ്പ് മുഴുവന്‍ യാത്രികരെയും പുറത്തിറക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ ഉള്‍പ്പെടെ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *