Wed. Dec 18th, 2024
ന്യൂഡൽഹി:

 

 

അരവിന്ദ് കുമാറിനെ ഇന്റലിജൻസ് ബ്യൂറോ മേധാവിയായി, മോദി സർക്കാർ ബുധനാഴ്ച നിയമിച്ചു. വിദേശ രഹസ്യാന്വേഷണ വിഭാഗമായ റിസർച്ച് ആന്റ് അനാലിസിസ് വിങ്ങിന്റെ (റോ) മേധാവിയായി സാമന്ത് ഗോയലിനേയും നിയമിച്ചു.

പാക്കിസ്ഥാനിലെ ബാലാക്കോട്ടിൽ ഫെബ്രുവരിയിൽ നടന്ന വ്യോമയുദ്ധത്തിന്റേയും, 2016 ൽ നടന്ന സർജ്ജിക്കൽ സ്ട്രൈക്കിന്റേയും തന്ത്രങ്ങൾ മെനഞ്ഞ ഓഫീസർമാരിൽ ഒരാളാണ്. പാക്കിസ്ഥാൻ വിദഗ്ദ്ധൻ എന്ന നിലയിലാണ് ഗോയൽ അറിയപ്പെടുന്നത്. 1990 കളിൽ ഭീകരവാദം നിലനിന്നിരുന്ന പഞ്ചാബിൽ സ്ഥിതിഗതികൾ ശാന്തമാക്കാൻ ഗോയൽ പ്രവർത്തിച്ചിരുന്നു. അതേ സമയം, അരവിന്ദ് കുമാർ ജമ്മു-കാശ്മീർ വിദഗ്ദ്ധൻ എന്ന നിലയിലാണ് അറിയപ്പെടുന്നത്.

അരവിന്ദ് കുമാറും, സാമന്ത് ഗോയലും 1984 ബാച്ചിലെ ഐ.പി.എസ്. ഓഫീസർമാരാണ്. ഗോയൽ, പഞ്ചാബ് കേഡറിൽ നിന്നും, അരവിന്ദ്, ആസാം – മേഘാലയ കേഡറിൽ നിന്നുമാണ്.

Leave a Reply

Your email address will not be published. Required fields are marked *