Wed. Nov 6th, 2024

ചന്ദ്രയാന്‍ ബഹിരാകാശത്തേക്ക് കുതിക്കുന്നതിനുപിന്നാലെ ചന്ദ്രനിലെത്താന്‍ കാത്തുനില്‍ക്കുന്നവരുടെ എണ്ണവും കൂടുന്നു. ചന്ദ്രനിലാദ്യമായി മനുഷ്യനെ എത്തിച്ച യു.എസ്. 45 വര്‍ഷത്തിനുശേഷം വീണ്ടും ചന്ദ്രനില്‍ ബഹിരാകാശസഞ്ചാരികളെ ഇറക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ദൗത്യത്തിന്റെ പേര് ‘ആര്‍ടെമിസ്’ എന്നായിരിക്കും. ഗ്രീക്ക് പുരാണങ്ങളില്‍ അപ്പോളോയുടെ സഹോദരിയാണ് ആര്‍ടെമിസ്. ഈ ദൗത്യത്തില്‍ ചന്ദ്രോപരിതലത്തില്‍ കാലുകുത്താന്‍ ഒരു സ്ത്രീയും ഉണ്ടാകുമെന്നതിനാലാണ് പേര് ഇങ്ങനെയാക്കിയത്.

വരാനിരിക്കുന്ന ദൗത്യത്തില്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും പങ്കാളിയായിരിക്കും. ഗ്രീക്ക് ദേവനായ ‘അപ്പോളോ’യുടെ പേരുള്ള ബഹിരാകാശവാഹനങ്ങളിലായിരുന്നു ഇത്രയുംനാള്‍ യു.എസ്. ചന്ദ്രനിലേക്ക് മനുഷ്യരെ അയച്ചിരുന്നത്. അതേസമയം ചാന്ദ്രപര്യവേക്ഷണത്തില്‍ കാര്യമായ നേട്ടങ്ങളൊന്നും ഇതേവരെ ഉണ്ടാക്കിയിട്ടില്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളും വരുംവര്‍ഷങ്ങളില്‍ ചാന്ദ്രദൗത്യങ്ങള്‍ ശക്തമാക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *