ന്യൂഡൽഹി:
രാജ്യമൊട്ടാകെ ഡ്രൈവിങ് ലൈസന്‍സുകള്‍ ഒരേ തരത്തിലാക്കുന്നു. ചിപ്പ് ഇല്ലാത്ത ലാമിനേറ്റഡ് കാര്‍ഡുകളോ സ്മാര്‍ട് കാര്‍ഡ് രൂപത്തിലുള്ളതോ ആയ ലൈസന്‍സാകും ഇനി നല്‍കുക. കാര്‍ഡുകളുടെ രൂപവും ഉപയോഗിക്കുന്ന അക്ഷരങ്ങളും ഒരു പോലെയായിരിക്കും. ഗതാഗത മന്ത്രാലയത്തിന്റെ സാരഥി എന്ന ആപ്പില്‍ രാജ്യത്തെ ഡ്രൈവിങ് ലൈസന്‍സുകള്‍ സംബന്ധിച്ച വിവരവും ലഭ്യമാകും. 15 കോടി ലൈസന്‍സുകളുടെ വിവരം ഇപ്പോഴുണ്ട്. ഓരോ ലൈസന്‍സിലും നിയമ നടപടികള്‍ ഉണ്ടോയെന്നും ഇതിലൂടെ അറിയാമെന്നു ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രാജ്യസഭയില്‍ അറിയിച്ചു.
കൂടാതെ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ 8ാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കുന്നതായും ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടോർ വാഹന നിയമം ഉടന്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേര്‍ക്കു തൊഴിലവസരം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം.
എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാനയുടെ നിര്‍ദ്ദേശമാണ്. അവിടെ മേവാട്ട് മേഖലയില്‍ വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് ആവശ്യമുന്നയിച്ചത്. വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോൾ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍.