Wed. Dec 18th, 2024
തൃശ്ശൂർ:

 

സ്വര്‍ണ്ണ വില വീണ്ടും വർദ്ധിച്ചു. പവന് 200 രൂപയാണ് ഇന്ന് വർദ്ധിച്ചത്. 25,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വർദ്ധിച്ച് 3,175 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുകയും അന്ന് തന്നെ പവന് 240 രൂപ ഇടിയുകയും ചെയ്തിരുന്നു. മൂന്നാം തിയതിയാണ് പവന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്, 24080 രൂപ. 17 ദിവസം കൊണ്ട് 1360 രൂപ വർദ്ധിച്ചു. ജൂണ്‍ പതിനഞ്ച് മുതല്‍ 24560 രൂപയില്‍ നിന്നിരുന്ന സ്വര്‍ണവില വെള്ളിയാഴ്ച വർദ്ധിക്കുകയായിരുന്നു. ആഗോളവിപണിയിലെ വില വർദ്ധനവാണ് ആഭ്യന്തരവിപണിയിലും പ്രകടമാകുന്നത്. യു.എസ് ഫെഡ് റിസര്‍വ് ഈ വര്‍ഷം അവസാനം നിരക്കുകള്‍ കുറയ്ക്കുമെന്ന സൂചനയാണ് പെട്ടന്ന് സ്വര്‍ണ്ണ വില കൂടാനിടയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *